Categories
Film News

മമ്മൂട്ടി, പാർവ്വതി ടീമിന്റെ പുഴു പുതിയ പോസ്റ്റർ റിലീസ് ചെയ്തു

പുഴു ടീം സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മമ്മൂട്ടി, പാർവ്വതി എന്നിവർക്കൊപ്പം ഒരു കുട്ടിയും പോസ്റ്ററിലുണ്ട്.

പുഴു സംവിധാനം ചെയ്യുന്നത് നവാ​ഗതയായ രതീന ആണ്. ഉണ്ട ഫെയിം ഹർഷാദ് കഥ എഴുതിയിരിക്കുന്നു. സുഹാസ്, ഷറഫു എന്നിവർക്കൊപ്പം ഹർഷാദും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

തേനി ഈശ്വർ ക്യാമറ ഒരുക്കുന്നു. തമിഴിലെ പ്രശസ്തനായ ഇ​ദ്ദേഹത്തിന്റെ ആദ്യ മലയാളചിത്രമാണിത്. ജേക്ക്സ് ബിജോയ് സം​ഗീതമൊരുക്കുന്ന സിനിമയുടെ എഡിറ്റിം​ഗ് ദീപു ജോസഫ് നിർവഹിക്കുന്നു.

മമ്മൂട്ടിയുടെ നീണ്ട നാളായുള്ള അസോസിയേറ്റ് എസ് ജോർജ്ജ് സിനിമ നിർമ്മിക്കുന്നു. ദുൽഖർ സൽമാന്റെ വേ ഫാറർ ഫിലിംസ് സിനിമ തിയേറ്ററുകളിലേക്കെത്തിക്കുന്നു. എറണാകുളത്ത് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.