Categories
Film News

അമൽനീരദിന്‍റെ പുതിയ സിനിമ ഭീഷ്മപർവ്വം

മമ്മൂട്ടിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. അമല്‍നീരദിനൊപ്പമുള്ളസിനിമയുടെ ഫസ്റ്റഅലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഭീഷ്മപർവ്വം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Presenting to you the exciting first look of Bheeshmaparvam. I can’t wait to watch this slick entertainer on the big…

Posted by Dulquer Salmaan on Sunday, February 7, 2021

ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുകയാണ് സിനിമ. രവി ശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകൻ, എന്നിവർ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സൗബിൻ ഷഹീർ, ശ്രീനാഥ് ഭാസി എന്നിവരും സിനിമയിലുണ്ട്. മറ്റു താരങ്ങളേയോ അണിയറക്കാരേയോ അറിയിച്ചിട്ടില്ല.

ബിഗ് ബിയ്ക്ക് ശേഷം അമൽ നീര‍ദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് ഭീഷ്മപർവ്വം. കഴിഞ്ഞ വർഷം ഇരുവരും ബിലാൽ എന്ന പേരിൽ ബിഗ്ബി സ്വീകൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിലാലിന് മുമ്പെ തന്നെ ഇരുവരുടേയും ഭീഷ്മപർവ്വം റിലീസ് ചെയ്യും.