Categories
Film News trailer

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ ട്രയിലറെത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ 68ാമത് പിറന്നാളാഘോഷിക്കുന്ന സെപ്തംബര്‍ 7ന് ഗാനഗന്ധര്‍വ്വന്‍ ടീം സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. താരത്തിന്റെ ഫാന്‍സുകാര്‍ക്കുള്ള സ്‌പെഷല്‍ ട്രീറ്റായാണ് പിറന്നാള്‍ ദിനത്തില്‍ തന്നെ ട്രയിലര്‍ റിലീസ് ചെയ്തത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നര്‍ ആണ്. മമ്മൂട്ടി ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായി ചിത്രത്തിലെത്തുന്നു.

പിഷാരടി, ഹരി പി നായരുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമുഖം വന്ദിത മനോഹരന്‍ നായികവേഷത്തിലെത്തുന്നു. നീണ്ട സഹതാരനിരയും ചിത്രത്തിലുണ്ട്. മുകേഷ്, മനോജ് കെ ജയന്‍, കലാഭവന്‍ പ്രജോദ്, സുരേഷ് കൃഷ്ണ, സുനില്‍ സുഗദ, ജോണി ആന്റണി, ആര്യ, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, അശോകന്‍, ഇന്നസെന്റ്, മണിയന്‍ പിള്ള രാജു തുടങ്ങിയവര്‍.

പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ അഴകപ്പന്‍ ക്യാമറയും, സംഗീതം ദീപക് ദേവും എഡിറ്റിംഗ് ലിജോ പോളും ഒരുക്കുന്നു. ഈ മാസം അവസാനം ചിത്രം തിയേറ്ററുകളിലേക്കെത്തും. ഇച്ചായീസ് പ്രൊഡക്ഷന്‍സ്, രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്്‌സ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.