Categories
Film News

മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ മമ്മൂട്ടിയുടെ സിനിമ ഗാനഗന്ധര്‍വ്വന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ ഒരു തമാശ വിനോദചിത്രമാണ്. മമ്മൂട്ടി കലാദാസന്‍ ഉല്ലാസായി എത്തുന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരിനായരും ചേര്‍ന്നാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയ്്ന്‍മെന്റ്‌സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

പുതുമുഖം വന്ദിത മനോഹരന്‍ നായികയായെത്തുന്നു. സിനിമയില്‍ സഹതാരങ്ങളായി മനോജ് കെ ജയന്‍, മുകേഷ്, സുരേഷ് കൃഷ്ണ, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, അശോകന്‍, ഇന്നസെന്റ്, മണിയന്‍പിള്ള രാജു തുടങ്ങിയവരുമുണ്ട്. പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ അഴകപ്പന്‍, സംഗീത സംവിധായകന്‍ ദീപക് ദേവ്, എഡിറ്റര്‍ ലിജോ പോള്‍ എന്നിവരാണ് അണിയറയില്‍.

സെപ്തംബറില്‍ ഓണചിത്രമായി സിനിമ തിയേറ്ററുകളിലേക്കെത്തും.