Categories
Film News

ഗാനഗന്ധര്‍വ്വന്‍ സെന്‍സറിംഗ് പൂര്‍ത്തിയായി, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി സെപ്തംബര്‍ 27നെത്തും

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. യു സര്‍ട്ടിഫിക്കറ്റ് നേടി ചിത്രം ഈ വെള്ളിയാഴ്ച സെപ്തംബര്‍ 27ന് റിലീസ് ചെയ്യുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ ഒരു വിനോദസിനിമയായിരിക്കും. മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് എത്തുന്നത്.

രമേഷ് പിഷാരടി ഹരി പി നായരുമായി ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ സഹതാരങ്ങളായി മുകേഷ്, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, അശോകന്‍, ഇന്നസെന്റ്, ജോണി ആന്റണി, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, കലാഭവന്‍ പ്രജോദ്, സുനില്‍ സുഖദ, ആര്യ എന്നിവരുമെത്തുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍, സംഗീത സംവിധായകന്‍ ദീപക് ദേവ്, എഡിറ്റര്‍ ലിജോ പോള്‍ എന്നിവരാണ് അണിയറയില്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സ്, ആന്റോ ജോസഫ് ഫിലിം കമ്പനി, രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.