Categories
Film News

മമ്മൂട്ടി സബ്ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ ആയി ഉണ്ടയില്‍

മമ്മൂട്ടിയുടെ ഈദ് റിലീസിംഗ് സിനിമയാണ് ഉണ്ട. മുമ്പ് അറിയിച്ചിരുന്നതുപോലെ സിനിമയിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍. ഖാലിദ് റഹ്മാന്‍, അനുരാഗ കരിക്കിന്‍വെള്ളം ഫെയിം ഒരുക്കുന്ന ആക്ഷന്‍ കോമഡി ത്രില്ലര്‍ ആണ് സിനിമ.

ഉണ്ട സിനിമയില്‍ മണികണ്ഠന്‍ സി പി എന്ന പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ആണ്. എട്ട് ആളുകളുള്ള പോലീസ് യൂണിറ്റിനെ നയിക്കുന്ന ആളാണ്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, അര്‍ജ്ജുന്‍ അശോകന്‍, നൗഷാദ് ബോംബെ, ഗോകുലന്‍, അഭിരാം, ലുഖ്മാന്‍ എന്നിവരാണ് എട്ട് പോലീസ് കോണ്‍സറ്റബിള്‍മാര്‍.

ഇവരുടെ യൂണിറ്റ് ഉത്തരേന്ത്യയിലെ നക്‌സലൈറ്റ് ഏരിയയിലേക്ക് ഇലക്ഷന്‍ഡ്യൂട്ടിയ്ക്കായി പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍. സംവിധായകന് ഖാലിദിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഹര്‍ഷാദ് ആണ്.

സിനിമയില്‍ സഹതാരങ്ങളായി ആസിഫ് അലി, വിനയ് ഫോര്‍ട്ട്, രഞ്ജിത്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ഓംകാര്‍ ദാസ് മാണിക്പുരി, ഭഗ്വാന്‍ ത്വിവാരി എത്തുന്നു.

കൃഷ്ണന്‍ സേതുകുമാറിന്റെ മൂവി മില്‍ ബാനറില്‍ ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.