സിബിഐ സീരീസിന്റെ അഞ്ചാം ഭാഗത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയിട്ട് നാളെറെയായി. സംവിധായകന് കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും പ്രൊജക്ട് ഉറപ്പിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ ഡേറ്റിനായുള്ള കാത്തിരിപ്പിലാണ്. പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാന്‍ അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നുവെന്നാണ്. മമ്മൂട്ടി തന്റെ നിലവിലെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തുടങ്ങുക.
മലയാളം സിനിമാചരിത്രത്തില്‍ ഏറ്റവും പോപുലര്‍ ആയതാണ് സിബിഐ സീരീസ്. നായക കഥാപാത്രം സേതുരാമയ്യര്‍, സമര്‍ത്ഥനായ ഇന്‍വസ്റ്റിഗേറ്റിംഗ് ഓഫീസര്‍, ശക്തിയ്ക്കുമപ്പുറം തന്റെ ബുദ്ധി ഉപയോഗിച്ച് കേസുകള്‍ തെളിയിക്കുന്ന ആളാണ്. മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്ന്. സിനിമയുടെ നാല് ഭാഗങ്ങള്‍ ഇതിനോടകമെത്തി. നാലും കെ മധു, എസ് എന്‍ സ്വാമി കൂട്ടുകെട്ടിന്റേതായിരുന്നു.
ഈ വര്‍ഷം ആദ്യം ഒരു അവാര്‍ഡ് ഷോയില്‍ തിരക്കഥാകൃത്ത് സ്വാമി അഞ്ചാമത്തെ സീരീസ്, അവസാനത്തേയും, മലയാളസിനിമയില്‍ ഇന്നോളമുണ്ടായതില്‍ വച്ചേറ്റവും മികച്ച ത്രില്ലര്‍ സിനിമയായിരിക്കുമെന്നറിയിച്ചിരുന്നു. അദ്ദേഹം പറഞ്ഞത്, എനിക്കുറപ്പുണ്ട് ഇത് പ്രേക്ഷകര്‍ക്ക് നല്ല ഒരു അനുഭവം തന്നെയായിരിക്കും. തന്റെ മൂന്ന് വര്‍ഷത്തെ കഠിനാധ്വാനമാണിത്. മലയാളത്തിലെ ത്രില്ലറുകളുടെ ഭാവി നിര്‍ണ്ണയിക്കുന്ന തരത്തിലുള്ളതായിരിക്കും തന്റെ സിനിമയുടെ ക്ലൈമാക്സ്. പുതിയ ഒരു തരംഗത്തിന്റെ തുടക്കം.
മമ്മൂട്ടി അടുത്തിടെയാണ് ഷൈലോക് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ സിനിമ വണ്‍ ചിത്രീകരണം ഉടന്‍ തുടങ്ങാനിരിക്കുകയാണ്. അടുത്ത മാസം താരത്തിന്റെ ഏറെ പ്രതീക്ഷകളുള്ള മാമാങ്കം റിലീസ് ചെയ്യാനിരിക്കുകയാണ്.