പേരമ്പിനു ശേഷം മമ്മൂട്ടി നിരവധി ചിത്രങ്ങളുടെ തിരക്കിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഖാലിദ് റഹ്മാന് ചിത്രം ഉണ്ടയുടെ ചിത്രീകരണത്തിലാണ്. മമ്മൂട്ടിയുടെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് വിനോദ് വിജയന് സംവിധാനം ചെയ്യുന്ന അമീര്‍.
ദുബായ് ബേസ്ഡ് അധോലോകനായകനായി മമ്മൂക്കയെത്തുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്ന ദ ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നിവയുടെ തിരക്കഥാകൃത്ത് ഹനീഫ് അദേനിയാണ്.ഹനീഫിന്റെ അടുത്ത് പുറത്തിറങ്ങിയ സിനിമ നിവിന്‍ പോളിയുടെ മിഖായേല്‍ ആയിരുന്നു.
മമ്മൂട്ടി ഉടന്‍ മാമാങ്കം ടീമിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.വള്ളുവനാടിലെ പേരുകേട്ട ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്. പതിനേഴാം നൂറ്റാണ്ടിലെ ഇതിഹാസതാരങ്ങളായിരുന്ന ചാവേറുകളുടെ യുദ്ധകഥയാണ് മാമാങ്കം.