Categories
gossip

2018 ലെ ഹിറ്റ് ചിത്രം മമ്മൂട്ടിയുടെത്; റെക്കോർഡ് സ്വന്തമാക്കി മമ്മൂക്ക

2018  കടന്നു പോയപ്പോൾ ഒരു തിരിഞ്ഞ് നോട്ടം ആവാം,  സിനിമയെ സംബന്ധിച്ച് നല്ലൊരു വർഷം തന്നെയായിരുന്നു കടന്ന് പോയതെന്ന് പറയാം. താരസമൃദ്ധിയും, കോടിക്കിലുക്കമുള്ളവയും, അല്ലാത്ത ചെറു ചിത്രങ്ങളും അടക്കം ചിലത് വൻ വിജയമാകുകയും, എന്നാൽകഥയിലെ കാമ്പില്ലായ്മകൊണ്ട് ചിലവ തകർന്നടിയുകയും ചെയ്തു.
മലയാള സിനിമയിൽ തന്നെ വലിയ വിജയങ്ങളും , പരാജയങ്ങളെയും കൂടി സമ്മാനിച്ച വർഷമാണ് കടന്നു പോയത്. 152 ഓളം ചിത്രങ്ങളാണ് 2018 ൽ  പ്രേക്ഷകർക്കായൊരുങ്ങിയത് . ഇവയിൽ പലതും പരാജയങ്ങളായിരുന്നു , എന്നിരുന്നാലും 2018 ൽ ഏറ്റവും കൂടുതൽ പണം വാരി ചിത്രം മമ്മൂക്ക തന്റെ പേരിൽ കുറിച്ചു കഴിഞ്ഞു. മെഗാ സ്റ്റാർ മമ്മൂട്ടിയെ സംബന്ധിച്ച്  നല്ലൊരു വർഷമാണ് കടന്നുപോയതെന്ന് കാണാം.
ഷാജി പാടൂരിന്റെ ആദ്യ ചിത്രമായ അബ്രഹാമിന്റെ സന്തതികൾ ബ്ലോക്ക് ബസ്ററർ ലിസ്റ്റിൽ ഇടം പിടിച്ചു. ജൂൺ 16 ന് പുറത്തിറങ്ങിയ ക്രൈം തില്ലർ സ്വഭാവമുള്ള ചിത്രം വൻ കുതിപ്പാണ് നേടിയത്. കഥയിലെ മേൻമയും മമ്മൂട്ടിയുടെ അഭിനയവും കൂടി ചേർന്നതായപ്പോൾ  ചിത്രം മികച്ചതായി തീർന്നു,  2018 ലെ മോസ്റ്റ് പ്രോഫിറ്റബിൾ സിനിമയെന്ന ഖ്യതിയും  മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളെന്ന ചിത്രത്തിന് സ്വന്തമാണ്.