Categories
Film News

സക്കറിയ- മമ്മൂട്ടി ചിത്രം അടുത്ത വർഷം തുടങ്ങും

യുവസംവിധായകൻ സക്കറിയയും സൂപ്പർസ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ പ്രൊജക്ട് അടുത്ത വർഷം തുടങ്ങുമെന്നറിയിച്ചു. മമ്മൂട്ടിയ്ക്കൊപ്പം മറ്റ് പരിചിതമുഖങ്ങളും സിനിമയിലെത്തുന്നു. കുഞ്ചാക്കോ ബോബനൊപ്പം ഒരു സിനിമയും സംവിധായകൻ പ്ലാൻ ചെയ്യുന്നുണ്ട്.

സക്കറിയ 2018ൽ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കെത്തി. സിനിമ മികച്ച മലയാളം ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാനതലത്തിൽ അഞ്ച് പുരസ്കാരങ്ങളും സ്വന്തമാക്കി സക്കറിയയുടെ രണ്ടാമത്തെ സിനിമ ഹലാൽ ലവ് സ്റ്റോറി ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.