Categories
Film News

മമ്മൂട്ടി, വിജയ് ബാബു, മുരളി ഗോപി ടീമിനൊപ്പം

മുരളി ഗോപി, വിജയ്ബാബു ടീമിനൊപ്പം ബിഗ് സ്കെയിൽ സിനിമയുമായി മമ്മൂട്ടി എത്തുന്നു. നവാഗതനായ ഷിബു ബഷീര്‍ സംവിധാനം ചെയ്യുന്നു. വിജയ്ബാബു, ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം ഫോളവേഴ്സുമായി ഷെയർ ചെയ്തു. എന്നാൽ സിനിമയെകുറിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

Posted by Vijay Babu on Monday, February 8, 2021

മമ്മൂട്ടി, വിജയ് ബാബു ടീം കോട്ടയം കുഞ്ഞച്ചൻ 2 എന്ന പ്രൊജക്ടുമായെത്തുമെന്നറിയിച്ചിരുന്നുവെങ്കിലും സിനിമ നടന്നിരുന്നില്ല.

മമ്മൂട്ടി നിലവിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം ചിത്രീകരണം തുടങ്ങാനൊരുങ്ങുകയാണ്. നവാഗതരായ ദേവദത്ത് ഷാജി, രവി ശങ്കർ, ആർജെ മുരുഗൻ എന്നിവർ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. സൗബിൻ ഷഹീർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, എന്നിവരും സിനിമയിലുണ്ട്.