Categories
Film News

മമ്മൂട്ടി മാമാങ്കം ടീമില്‍ അടുത്ത മാസമെത്തും

ചില പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും മാമാങ്കം ടീം ചിത്രീകരണം തുടരുകയാണ്. മമ്മൂട്ടി നായകനായെത്തുന്ന ചരിത്രസിനിമയാണ് മാമാങ്കം. മാര്‍ച്ച് രണ്ടാംപകുതിയോടെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മാമാങ്കം ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉണ്ട സിനിമയുടെ ചിത്രീകരണവുമായി മമ്മൂട്ടി ഇപ്പോള്‍ വയനാട്ടിലാണുള്ളത്. ഖാലിദ് റഹ്മാന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.കോമഡി എന്റര്‍ടെയ്‌നറായ സിനിമയില്‍ മമ്മൂക്ക പോലീസ് വേഷത്തിലാണെത്തുന്നത്.

നക്‌സലൈറ്റ് ഏരിയയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി ഒരു യൂണിറ്റ് പോലീസ് പോവുന്നതും അവിടുത്തെ സംഭവങ്ങളുമാണ് സിനിമയില്‍.വയനാട് ഷെഡ്യൂള്‍ പൂര്‍ത്തിയായാല്‍ സംഘം ഛത്തീസ്ഗഡിലേക്ക് ബാക്കി വര്‍ക്കുകള്‍ക്കായി പോവും. 20ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ടെന്നാണ് അറിയുന്നത്.