Categories
Film News

മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമയുടെ പേര് ന്യൂയോര്‍ക്ക്

സംവിധായകന്‍ വൈശാഖ് തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ഫാമിലി ആക്ഷന്‍ ത്രില്ലര്‍ സിനിമയുമായാണ് സംവിധായകനെത്തുന്നത്. ഇര ഫെയിം നവീന്‍ ജോണ്‍ തിര്ക്കഥ ഒരുക്കുന്ന സിനിമയ്ക്ക് ന്യൂയോര്‍ക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. യുജിഎം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ യുഎസിലായിരിക്കും ചിത്രീകരിക്കുക.

സോഷ്യല്‍മീഡിയയിലൂടെയാണ്്സംവിധായകന്‍ പ്രൊജക്ട് പ്രഖ്യാപിച്ചത്.

ന്യൂയോര്‍ക്ക് വൈശാഖിന്റെ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മൂന്നാമത്തെ സിനിമയാണ്. 2010ല്‍ മെഗാസ്റ്റാറിനൊപ്പം പോക്കിരിരാജ എന്ന സിനിമയിലൂടെയാണ് സംവിധായകനെത്തിയത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം മധുരരാജ ഒരുക്കി. രണ്ട് ചിത്രങ്ങളും വിജയങ്ങളായിരുന്നു. അതുകൊണ്ട് തന്നെ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ സിനിമ വന്‍ പ്രതീക്ഷകളോടെയാവും ആരാധകര്‍ കാത്തിരിക്കുന്നത്.