Categories
Film News

മമ്മൂട്ടി വൈശാഖ് സിനിമ ന്യൂയോര്‍ക്ക് തിരക്കഥ പൂര്‍ത്തിയായി

പോക്കിരിരാജ, മധുരരാജ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം സംവിധായകന്‍ വൈശാഖ്, മമ്മൂട്ടി എന്നിവര്‍ ഒന്നിക്കുന്ന സിനിമയാണ് ന്യൂയോര്‍ക്ക്. യുജിഎം പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മിക്കുന്നു. തിരക്കഥ പൂര്‍ത്തിയായതാണ് പുതിയ വാര്‍ത്തകള്‍. നവീന് ജോണ്‍, ഇറ ഫെയിം ആണ് തിരക്കഥ ഒരുക്കുന്നത്.

അണിയറക്കാര്‍ പറയുന്നതനുസരിച്ച ന്യൂയോര്‍ക്ക് ഒരു ഫാമിലി ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. പൂര്‍ണ്ണമായും യുഎസില്‍ ചിത്രീകരിക്കാനാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന വിദേശരാജ്യങ്ങളിലെ ചിത്രീകരണം എന്നത് അനിശ്ചിതത്വത്തിലാണ്.

സംവിധായകന്‍ വൈശാഖ് തിരക്കഥയില്‍ മാറ്റമൊന്നുമില്ലാതെ ചിത്രീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യയില്‍ തന്നെ ന്യൂയോര്‍ക്ക് റീക്രിയേറ്റ് ചെയ്‌തെടുക്കാമെന്നാണ് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നു.

ന്യൂയോര്‍ക്ക ്കൂടാതെ മമ്മൂട്ടി ചിത്രം ബിലാല്‍, സത്യന്‍ അന്തിക്കാട് സിനിമ എന്നിവയാണ് ചിത്രീകരിക്കാനുള്ളത്. ലോക്ഡൗണ്‍ തുടങ്ങും മുമ്പായി തന്നെ നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ദ പ്രീസ്റ്റ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.