മമ്മൂട്ടിയുടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. യുവസിനിമാസംവിധായകര്ക്കൊപ്പമെത്തുമ്പോള് തന്നെ പ്രശസതരായ കെ മധു, ജോഷി, സത്യന് അന്തിക്കാട് എന്നിവര്‍ക്കൊപ്പവും മമ്മൂക്കയെത്തുന്നു. ജോഷിയുടെ സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന സന്ദീപ് സേനന്, അനീഷ് എം തോമസ് എന്നിവര്‍ ഉര്‍വശി പിക്ചേഴ്സ് ബാനറില്‍ ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടി എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട് സജീവ് പാഴൂര്‍. ഉര്‍വശി പിക്ചേഴ്സ് ആണ് ആ സിനിമയും നിര്‍മ്മിച്ചത്. അതുകൊണ്ട് തന്നെ ജോഷി മമ്മൂട്ടി സിനിമ തൊണ്ടി മുതലും ടീമിന്റെ കൂടിച്ചേരലാകുന്നു.
നടനു സംവിധായകനും 11വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്നിക്കുന്നത്. ബിഗ് ബജറ്റ് പ്രൊജക്ടായാണ് അണിയറക്കാര്‍ ചിത്രം പ്ലാന്‍ ചെയ്യുന്നത്. സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 2020പകുതിയോടെ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്.
മമ്മൂട്ടി നിലവില്‍ വണ്‍ എന്ന സന്തോഷ് വിശ്വനാഥ് സിനിമയുടെ ചിത്രീകരണത്തിലാണ്. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയാണിത്. സിനിമയില്‍ കേരളമുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നു. ചിത്രം പൂര്‍ത്തിയായ ശേഷം മമ്മൂട്ടി നവാഗതനായ ജോഫിന്‍ ഒരുക്കുന്ന ത്രില്ലര്‍ സിനിമ തുടങ്ങും. രണ്ട് സിനിമകള്‍ റിലീസിനൊരുങ്ങുന്നു. മാമാങ്കം, അജയ് വാസുദേവ് സിനിമ ഷൈലോക് എന്നിവ.