Categories
Film News

പൃഥ്വിരാജിനൊപ്പം മമ്മൂട്ടി ചിത്രത്തിനായൊന്നിക്കുന്നതായി മുരളി ഗോപി

ലൂസിഫർ വിജയത്തിന് ശേഷം എപ്പോഴായിരിക്കും സംവിധായകൻ- എഴുത്തുകാരൻ കൂട്ടുകെട്ട് വീണ്ടുമെത്തുകയെന്ന് കാത്തിരിക്കുകയാണ് മലയാളസിനിമ ആരാധകർ. നിരവധി പ്രൊജക്ടുകളെ കുറിച്ചുള്ള വാർത്തകള്‍ വന്നെങ്കിലും ഒന്നിനും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.

അടുത്തിടെ ഒരു അഭിമുഖത്തിൽ മുരളി ഗോപി അത്തരമൊരു പ്രൊജക്ടിനെ കുറിച്ച് സൂചനകൾ നല്‍കുകയുണ്ടായി.

അതേസമയം മുരളിഗോപി മമ്മൂട്ടി നായകനായെത്തുന്ന മറ്റൊരു സിനിമയുടെ തിരക്കഥ ഒരുക്കുന്നു. ജേർണലിസ്റ്റ് ഷിബു ബഷീർ സിനിമ സംവിധാനം ചെയ്യുന്നു. വിജയ് ബാബു ഫ്രൈഡേഫിലിം ഹൗസ് സിനിമ നിർമ്മിക്കുന്നു.