Categories
Film News

ഭീഷ്മപർവ്വത്തിന് ശേഷം മമ്മൂട്ടി പുഴു ചിത്രീകരണത്തിലേക്ക്

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗത്തെ തുടർന്നുണ്ടായ ലോക്ഡ‍ൗണും നിയന്ത്രണങ്ങളും കാരണം മലയാളസിനിമ ഇൻഡസ്ട്രി ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. മമ്മൂട്ടി, അമൽ നീരദ് ചിത്രം ഭീഷമ പർവ്വം ചിത്രീകരണത്തിലായിരുന്നു. താരത്തിന് ഇനിയും 10ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടെന്നാണ് അറിയുന്നത്. അണിയറയിലെ ചില അം​ഗങ്ങൾക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. കാര്യങ്ങൾ സാധാരണ സ്ഥിതിയിലെത്തി കഴിഞ്ഞാൽ ചിത്രീകരണം വേ​ഗത്തിൽ പൂർത്തീകരിക്കാനാണ് പ്ലാൻ.

ഭീഷ്മ പർവ്വം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി, നവാ​ഗതസംവിധായിക റതീന ഷർഷാദിന്റെ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കും.പുഴു എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പാർവ്വതി തിരുവോത്ത് പ്രധാനകഥാപാത്രമാകുന്നു. മമ്മൂട്ടിയുടെ നീണ്ട നാളായുള്ള അസോസിയേറ്റ് എസ് ജോർജ്ജ് സിനിമ നിർമ്മിക്കുന്നു. ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഉണ്ട ഫെയിം ഹർഷാദ് പുഴു കഥ എഴുതിയിരിക്കുന്നു. സുഹാസ്, ഷറഫു എന്നിവർക്കൊപ്പം ഹർഷാദ് തിരക്കഥ ഒരുക്കുന്നു. തെസ്നി ഈശ്വർ ക്യാമറ ഒരുക്കുന്നു. തമിഴിൽ നിരവധി സിനിമകൾക്ക് ക്യാമറ ഒരുക്കിയ തെസ്നി ആദ്യ മലയാളസിനിമയാണ് പുഴു. ജേക്ക്സ് ബിജോയ് സം​ഗീതവും. ദീപു ജോസഫ് എഡിറ്റിം​ഗും നിർവ​​ഹിക്കുന്നു.