Categories
Film News

മേരാ നാം ഷാജി ടീസര്‍ മമ്മൂട്ടി റിലീസ് ചെയ്യും

നാദിര്‍ഷയുടെ മൂന്നാമത്തെ സിനിമ മേരാ നാം ഷാജി ഹോളിഡേ സീസണില്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന സിനിമ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകന്റെ മുന്‍ ചിത്രങ്ങളായ അമര്‍അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവ എന്റര്‍ടെയ്‌നേഴ്‌സ് ആയിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്‍രെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തിരുന്നു.

ഷാജി എന്നു പേരുള്ള മൂന്നു വ്യക്തികളുടെ കഥയാണ് മേരാ നാം ഷാജി., കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് മൂവരും. ബൈജു തിരുവനന്തപുരത്തുകാരനും, ആസിഫ് അലി എറണാകുളത്തുനിന്നും, ബിജു മേനോന്‍ കോഴിക്കോട്ടുനിന്നുമുള്ള ആളാണ്. നിഖില വിമല്‍ നായികവേഷം ചെയ്യുന്നു. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടേതാണ് സിനിമയുടെ കഥ. ഇരുവരും തന്നെയാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

ഡിഓപി വിനോദ് ഇളമ്പള്ളി, എഡിറ്റര്‍ ജോണ്‍കുട്ടി, കമ്പോസര്‍ എമില്‍ മുഹമ്മദ് എന്നിവരാണ് ടെക്‌നികല്‍ ക്ര്യൂവിലുള്ളത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബി രാകേഷ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.