Categories
Film News

നിമിഷ സജയന്‍ – രജിഷ വിജയന്‍ ചിത്രം സ്റ്റാന്റ് അപ് മമ്മൂട്ടി അവതരിപ്പിക്കും

മലയാളസിനിമ സ്റ്റാന്റ് അപ് ഒഫീഷ്യല്‍ ലോഞ്ച് ഒക്ടോബര്‍12ന് കൊച്ചിയില്‍ അവന്യു സെന്ററില്‍. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി വിധു വിന്‍സന്റ് ആണ്. മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായെത്തുന്നു. ബി ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

സ്റ്റാന്റ് അപ് തിരക്കഥ ഒരുക്കിയിരിക്കുന്നത്, ഉമേഷ് ഓമനക്കുട്ടന്‍ ആണ്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ സിനിമ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍സുമായി ബന്ധപ്പെട്ടതാണ്. മലയാളി പ്രേക്ഷകര്‍ക്ക് അധികം പരിചയമില്ലാത്ത വിഷയമാണിത്. നോര്‍ത്ത് ഇന്ത്യ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പോപുലറാണിത്.

സ്റ്റാന്റ് അപ്പ് സിനിമയില്‍ അര്‍ജ്ജുന്‍ അശോകന്‍, വെങ്കിടേഷ്, നിസ്താര്‍ സെയ്ത്, സീമ, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ദിവ്യ ഗോപിനാഥന്‍ എന്നിവരും സിനിമയിലെത്തുന്നു. സിനിമാറ്റോഗ്രാഫര്‍ ടോബിന്‍ തോമസ്, മ്യൂസിക് ഡയറക്ടര്‍ വര്‍ക്കി, എഡിറ്റര്‍ ക്രിസ്റ്റി സെബാസ്റ്റിയന്‍ എന്നിവരാണ് അണിയറയിലുള്ളത്. അടുത്ത മാസം ചിത്രം റിലീസ് ചെയ്യുകയാണ്.