സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അടുത്ത മാസം ജോയിന്‍ ചെയ്യും. ബോബി സഞ്ജയ് ടീം തിരക്ക ഒരുക്കുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ഇതാദ്യമായാണ് തിരക്കഥാകൃത്തുകള്‍ മമ്മൂട്ടിയ്ക്കൊപ്പമെത്തുന്നത്.
റിപ്പോര്‍ട്ടുകളനുസരിച്ച് മമ്മൂക്ക ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണെത്തുന്നത്. ചിത്രത്തിലെ മറ്റുതാരങ്ങളെ കുറിച്ച് വ്യക്തത ഇല്ലായെങ്കിലും വിഷ്ണു ഉണ്ണിക്കൃഷ്ണന്, രഞ്ജി പണിക്കര്‍, ശ്രീനിവാസന് എന്നിവര്‍ സഹതാരങ്ങളായെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം മമ്മൂട്ടിയുടെ ഗാനഗന്ധര്വ്വന് എന്ന രമേഷ് പിഷാരടി ചിത്രം റിലീസിംഗിനൊരുങ്ങുകയാണ്. സെപ്തംബര്‍ 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. കൂടാതെ 50കോടി ബജറ്റിലൊരുക്കിയിരിക്കുന്ന എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചരിത്രസിനിമ മാമാങ്കം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണുള്ളത്. ചിത്രത്തില്‍ മമ്മൂട്ടി ധീരനായ ചാവേറായാണെത്തുന്നത്. പ്രാച്ചി ദേശായി, പ്രാച്ചി ടെഹ്ലാന്, മാളവിക മേനോന്, അഭിരാമി അയ്യര്‍ എന്നിവര്‍ നായികമാരായെത്തുന്നു.
ടെക്നിക്കല്‍ വിഭാഗത്തില്‍ ഗണേഷ് രാജവേലു അക്ക ജിം ഗണേഷ് ക്യാമറ ഒരുക്കുന്നു. എം ജയചന്ദ്രന് മ്യൂസിക്, ശ്രീകര്‍ പ്രസാദ് എഡിറഅറഇംഗ്, കീച്ച കംപാക്ടെ ആക്ഷന്‍. വേണു കുന്നമ്പിള്ളി കാവ്യ ഫിലിംസ് ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
മമ്മൂട്ടി അജയ് വാസുദേവ് ചിത്രം ഷൈലോക് ചിത്രീകരണത്തിലാണ്. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രമായാണെത്തുന്നത്. അജയ് വാസുദേവ് മൂന്നാമത്തെ തവണയാണ് മമ്മൂട്ടിയ്ക്കൊപ്പമെത്തുന്നത്. മീന നായികയായെത്തുന്ന സിനിമയില്‍ തമിഴ് താരം രാജ് കിരണ്‍ പ്രധാനകഥാപാത്രമായെത്തുന്നു.