Categories
Film News

മമ്മൂട്ടി , പടയില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്,വിനായകന്‍ എന്നിവര്‍ക്കൊപ്പം

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ, ദിലീഷ് പോത്തന്‍ എന്നിവര്‍ പട എന്ന ചിത്രത്തില്‍ ഒന്നിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമല്‍ കെഎം സംവിധാനം ചെയ്യുന്ന സിനിമ ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ 80 ശതമാനത്തോളം ചിത്രീകരണം ആഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമയിലേക്ക് ഇപ്പോള്‍ വലിയ ഒരു താരത്തെ തന്നെ ചേര്‍ത്തിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്നു. ഉടന്‍ തന്നെ അദ്ദേഹം തന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

പട എന്ന ചിത്രത്തിലൂടെ സംവിധായകന്‍ കമല്‍ കെഎം മലയാളസിനിമയിലേക്കെത്തുകയാണ്. ഹിന്ദിയില്‍ ഐഡി എന്ന ചിത്രമൊരുക്കികൊണ്ടാണ് അദ്ദേഹം സംവിധാനത്തിലേക്കെത്തിയത്. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയായിരുന്നു ഇത്. ഭൂസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അബുദാബി ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് റോട്ടര്‍ഡാം, ഡ്യൂവില്ലെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിങ്ങനെ.രാജീവ് രവിയുടെ കളക്ടിവ് ഫേസ് വണ്‍ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.

പട തിരക്കഥ ഒരുക്കിയിരിക്കുന്നതും കമല്‍ തന്നെയാണ്. തൊണ്ണൂറുകളില്‍ കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ. സിനിമാറ്റോഗ്രാഫി ഒരുക്കുന്നത് സമീര്‍ താഹിര്‍ ആണ്.