Categories
Film News

മമ്മൂട്ടി- ലിജോ ജോസ് പല്ലിശ്ശേരി ചിത്രം കേരളത്തിലും ശ്രീലങ്കയിലുമായി ചിത്രീകരിക്കും

എംടി കഥകളുടെ നെറ്റഫ്ലികസ് ആന്തോളജിയിൽ മമ്മൂട്ടി – ലിജോ ജോസ് പല്ലിശ്ശേരി ടീം ഒന്നിക്കുന്നുവെന്ന് വാർത്തകളുണ്ട്. കടു​ഗണ്ണവ ഒരു യാത്ര എന്ന എംടിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീലങ്കയിൽ ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുത്തുമ്പോഴുണ്ടായ സംഭവങ്ങളാണ് കഥയിൽ. ചിത്രീകരണം എപ്പോൾ തുടങ്ങുമെന്നറിയില്ലെങ്കിലും മുഴുവൻ ആന്തോളജിയും ഈ വർഷം അവസാനത്തോടെ തീരുമെന്നാണറിയിച്ചിരിക്കുന്നത്.

ആന്തോളജിയിൽ 10 സിനിമകളാണുള്ളത്. സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ്, പ്രിയദർശൻ എന്നീ സംവിധായകരാണ് സിനിമ ഒരുക്കുന്നത്. പ്രിയദർശൻ രണ്ട് സിനിമകളൊരുക്കുന്നു. അദ്ദേഹത്തിന്റെ ഒരു സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബിജു മേനോൻ നായകനായെത്തുന്നു. രണ്ടാമത്തെ സിനിമ മോഹൻലാൽ നായകനാകുന്നു. 1970കളിലെ എംടിയുടെ ക്ലാസിക് തിരക്കഥ ഓളവും തീരവും ആണ് സിനിമയാക്കുന്നത്.

ന്യൂസ് വാല്യു പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് , എംടിയുടെ മകൾ അശ്വതി വി നായർ, ആർപിഎസ്ജി ​ഗ്രൂപ്പ് എന്നിവരുടെ , സിനിമ നിർമ്മിക്കുന്നു.