Categories
Film News

മമ്മൂട്ടി പുതിയ സംവിധായികക്കൊപ്പം

പുതിയ സംവിധായകരെ പരിചയപ്പെടുത്തുന്നതില്‍ മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. ആഷിഖ് അബു, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി ഇന്‍ഡസ്ട്രിയിലെ പേരുകേട്ട സംവിധായകരെല്ലാം മമ്മൂക്കയ്‌ക്കൊപ്പം തുടക്കമിട്ടവരാണ്. മെഗാസ്റ്റാര്‍ ഇപ്പോള്‍ പുതിയ സംവിധായികയെ പരിചയപ്പെടുത്താനൊരുങ്ങുകയാണ്. നവാഗതയായ രതീന ഷര്‍ഷാദ് ആണ് സംവിധായിക.

ഹര്‍ഷാദ്, സുഹാസ്, ഷറഫു കൂട്ടുകെട്ടാണ് സിനിമയുടെ തിരക്കഥ. ഹര്‍ഷാദ് മുമ്പ് ഉണ്ട തിരക്കഥ ഒരുക്കിയിരുന്നു. സുഹാസ്, ഷറഫു എന്നിവര്‍ വരത്തന്‍ എന്ന സിനിമയിലൂടെ തിരക്കഥാരംഗത്തേക്കെത്തിയവരാണ്. വൈറസ്, രചന ഇരുവരും മുഹ്‌സിന്‍ പരാരിക്കൊപ്പം ചെയ്തിട്ടുണ്ട്.

ഉയരെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ആയിരുന്ന രതീന്‍ ഷര്‍ഷാദ്. സിനിമാറ്റോഗ്രാഫര്‍ ഗിരീഷ് ഗംഗാധരന്‍, സംഗീതസംവിധായകന്‍ ജേക്ക്‌സ ബിജോയ്, എഡിറ്റര്‍ ദീപു ജോസഫ്, ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്, കോസ്റ്റിയൂം ഡിസൈനര്‍ സമീറ സനീഷ് തുടങ്ങി ശക്തമായ അണിയറപ്രവര്‍ത്തകര്‍ സംവിധായികയ്‌ക്കൊപ്പമെത്തുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍.

ജോര്‍ജ്ജ് സെബാസ്റ്റിയന്‍, ശ്യാം മോഹന്‍, അര്‍ജ്ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ചിത്രീകരണം എപ്പോള്‍ ആരംഭിക്കുമെന്നറിയിച്ചിട്ടില്ല.