മമ്മൂട്ടിയുടെ പോലീസ് സിനിമ ഉണ്ട സെന്‍സറിംഗ് കഴിഞ്ഞു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ചിത്രം നേടി. സെന്‍സറിംഗ് പൂര്‍ത്തിയായതോടെ സിനിമ ഈ വെള്ളി ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്നുറപ്പായി. ഖാലിദ് റഹ്മാന് അനുരാഗകരിക്കിന്‍ വെള്ളം ഫെയിം സംവിധാനം ചെയ്യുന്ന സിനിമ റിയലിസ്റ്റിക് പോലീസ് കഥയാണ്.
ഉണ്ട തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദ് ആണ്. 2014 ലോകസഭാഇലക്ഷന്‍ സമയത്ത് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും ഒരു യൂണിറ്റ് പോലീസ് ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഏരിയയിലേക്ക് പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
മമ്മൂട്ടി സിനിമയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സിപി മണികണ്ഠനായെത്തുന്നു. ഷൈന്‍ ടോം ചാക്കോ, അര്ജ്ജുന് അശോകന്, ജാക്കബ് ഗ്രിഗറി, റോണി ഡേവിഡ്, കലാഭവന്‍ ഷാജോണ്‍, ഗോകുലന്, അഭിരാം, ദിലീഷ് പോത്തന്, ലുക്മാന് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട എന്നിവര്‍ അതിഥി താരങ്ങളാവുന്നു.
കൃഷ്ണന് സേതുകുമാര്‍ മൂവി മില്‍ ബാനറില്‍ ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.