Categories
Film News

മമ്മൂട്ടി ദേശീയ അവാര്‍ഡ് ജേതാവ് സലീം അഹമ്മദിനൊപ്പം വീണ്ടുമെത്തുന്നു

നാല് സിനിമകളേ ഒരുക്കിയിട്ടുള്ളൂവെങ്കിലം മലയാളസിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനാണ് സലീം അഹമ്മദ്. ഒരുക്കിയ ചിത്രങ്ങളെല്ലാം സംവിധായകന് നല്ല പേരും പ്രശസ്തിയും നേടികൊടുത്തു. ആദ്യ ചിത്രം ആദാമിന്റെ മകന്‍ അബു നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. 84ാമത് അക്കാഡമി അവാര്‍ഡിലേക്ക് മികച്ച വിദേശസിനിമ കാറ്റഗറിയിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള ഒഫീഷ്യല്‍ എന്റ്രിയായി ആദാമിന്റെ മകന്‍ അബു തിരഞ്ഞെടുക്കപ്പെട്ടു.

സലീം അഹമ്മദിന്റെ പുതിയ സിനിമ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ജൂണ്‍ 22ന് തിയേറ്ററുകളിലേക്കെത്തിയ സിനിമ കാനഡ ആല്‍ബട്രോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ പുതിയ സിനിമ മമ്മൂട്ടിയെ നായകനാക്കിയുള്ളതാണെന്നാണ്. മുമ്പ് ഇരുവരും കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക ഒന്നിച്ചിരുന്നു. രണ്ട് സിനിമകളും നിരൂപകപ്രശംസ നേടുകയും പത്തേമാരി തിയേറ്ററുകളില്‍ 100ദിനം ഓടുകയും ചെയ്തിരുന്നു. മലയാളത്തിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും സിനിമ സ്വന്തമാക്കി. 2015ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു.

മമ്മൂട്ടിയും സംവിധായകനും വീണ്ടും ഒന്നിക്കുമ്പോള്‍ സിനിമാപ്രേമികള്‍ ഇരുവരില്‍ നിന്നും മറ്റൊരു നല്ല സിനിമ പ്രതീക്ഷിക്കുന്നു. മെഗാസ്റ്റാറിന്റെ അഭിനയമികവിനെ പുറത്തെടുക്കുന്ന നല്ല ഒരു സിനിമ. സിനിമയെകുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വരാനായി കാത്തിരിക്കുകയാണ്.