അന്തർദ്ദേശീയ വനിതാദിനത്തിൽ മമ്മൂട്ടി, പാര്‍വ്വതി ടീം ഒന്നിക്കുന്ന പുതിയ സിനിമ പുഴു പ്രഖ്യാപിച്ചു. രതീന സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് എസ് ജോർജ്ജ്. ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസ് സിനിമ തിയേറ്ററുകളിൽ റിലീസിനെത്തിക്കും.
ഉണ്ട ഫെയിം ഹർഷാദിന്റേതാണ് പുഴുവിന്റെ കഥ. സുഹാസ്, ഷറഫു എന്നിവർക്കൊപ്പം ഹർഷാദ് തിരക്കഥ ഒരുക്കുന്നു.
Women’s day wishes 😊 Here is our next project – Puzhu Movie #Puzhu #PuzhuMovie
Posted by Mammootty on Sunday, March 7, 2021
തെസ്നി ഈശ്വർ ക്യാമറ ഒരുക്കുന്നു. തമിഴ് സിനിമകളിലൂടെ പ്രശസ്തയായ ഇവരുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ്. മമ്മൂട്ടി ചിത്രം പേരൻപിൽ വർക്ക് ചെയ്തിട്ടുണ്ട്. ജേക്ക്സ് ബിജോയ് സംഗീതമൊരുക്കുന്നു. ദീപു ജോസഫ് എഡിറ്റിംഗും മനു ജഗത് ആർട്ട് ഡയറക്ടർ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ ടീം സൗണ്ട് ഡിസൈനിംഗും, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ് , പ്രൊജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറയിൽ.