Categories
Film News

മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുന് പുഴുവിന് തുടക്കമായി

മെ​ഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുഴു ചിത്രീകരണം ആരംഭിച്ചു. എറണാകുളം ചോയ്സ് സ്കൂളിൽ വച്ചാണ് പൂജ ചടങ്ങുകൾ. നവാ​ഗത സംവിധായിക റത്തീന് ​ഷർഷാദ് ഒരുക്കുന്ന സിനിമയാണ് പുഴു. സിൻ സിൽ സെല്ലുയോഡ് ബാനറിൽ എസ് ജോർജ്ജ് സിനിമ നിർമ്മിക്കുന്നു.

ഉണ്ടയ്ക്ക് ശേഷം ഹർഷാദ് സിനിമയുടെ കഥ ഒരുക്കുന്നു. വൈറസ് ഫെയിം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം തിരക്കഥയൊരുക്കിയിരിക്കുന്നു. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനി വേ ഫാറർ ഫിലിംസ് സിനിമ വിതരണത്തിനെത്തിക്കുന്നു.

മമ്മൂട്ടി, പാർവ്വതി എന്നിവർക്കൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. തേനി ഈശ്വർ ഛായാ​ഗ്രഹണമൊരുക്കുന്നു. പേരൻപ്, ധനുഷ് ചിത്രം കർണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥകൾ എന്നിവയെല്ലാം ക്യാമറ ചെയ്തത് തേനി ഈശ്വറാണ്. മനു ജ​ഗദ് കലാസംവിധാനം ചെയ്യുന്നു.എഡിറ്റിം​ഗ് ദീപു ജോസ്ഫ്, സം​ഗീതം ജേക്സ് ബിജോയ്, വിഷ്ണു ​ഗോവിന്ദ്, ശ്രീ ശങ്കർ കൂട്ടുകെട്ടിന്റെ സൗണ്ട് ഡിസൈനിം​ഗ് എന്നിവരാണ് അണിയറയിലെ പ്രമുഖർ. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്.