മലയാളത്തിന്റെ പ്രിയ നടൻ മമ്മൂക്ക പേരൻപെന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയെന്ന് നിർമ്മാതാവ് വ്യക്തമാക്കി .
ചെയ്യുന്ന എല്ലാ സിനിമയും പണത്തിനായല്ല ചെയ്യുന്നതെന്ന മാസ് മറുപടിയാണ് മമ്മൂക്ക ഇതെക്കുറിച്ച് ചോദിച്ചവരോട് പറഞ്ഞത്.
മമ്മൂട്ടിയുടെ മാസ് ചിത്രങ്ങളിൽ വേറിട്ടു നിൽക്കുന്ന , അഭിയ സാധ്യത ഏറെയുള്ള അമുദമെന്ന ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സ്പാസ്റ്റിക് പാരാലിസിസ് ബാധിച്ച മകളായി സാധന ചിത്രത്തിൽ വേഷമിടുന്നു.
ചലച്ചിത്ര മേളകളിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്, ഏറെ കാലമായി മലയാളികൾ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ അഭിനയ പ്രതിഭയെ വീണ്ടും പത്തരമാറ്റോടെ എത്തിക്കുന്ന ചിത്രമാകും പേരൻപ് .
തങ്ക മീൻകൻകൾ.തരമണി എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് റാം. ദുബായിൽ ജനവരി 31 ന് പ്രീമിയർ ഷോ നടക്കും . അഞ്ജലി , അഞ്ജലി അമീർ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.