Categories
Film News

പുതുവർഷ സമ്മാനമായി മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ

മലയാളികളുടെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും മോഹൻ ലാലും . മലയാളികൾക്ക് പുതുവർഷ സന്തോഷമായി താരങ്ങൾ തങ്ങളുടെ പുത്തൻ ചിത്രങ്ങളെക്കുറിച്ച് പുറത്ത് വിട്ടു കഴിഞ്ഞു.
ഏറെക്കാലമായി പ്രേക്ഷകർ കാത്തിരുന്ന രണ്ട് ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. മോഹൻ  ലാലിന്റെതായി കാപനും, മമ്മൂട്ടി ചിത്രമായ പതിനെട്ടാം പടിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത്  വന്നിരിക്കുന്നത്.
രണ്ട് ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് ഏകദേശം ഒരേ സമയത്താണ് പുറത്ത് വിട്ടിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻ ലാലും തമിഴ് സൂപ്പർ സ്റ്റാർ സൂര്യയും ഒന്നിക്കുന്നതാണ് പുതിയ ലാൽ ചിത്രം. കെവി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രശസ്ത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ ചിത്രമായ അവസാന അത്താഴത്തെ സൂചിപ്പിക്കുന്ന തരത്തിലാണ ്മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്ത് പുറത്ത് വന്നിരിക്കുന്നത്. ബിജു സോപാനം , മാലാ പാർവതി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‌
ഓഗസ്റ്റ് സിനിമാസാണ് ചിത്രം  നിർമ്മിക്കുന്നത് .ശങ്കർ രാമ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐലൻഡ് എക്സ്പ്രസാണ് ശങ്കർ ആദ്യം സംവിധാനം ചെയ്ത ചിത്രം., കേരള കഫേയിലുൾപ്പെടുന്നതാണ് ഐലൻഡ് എക്സ്പ്രസ്. ശങ്കർ  തന്നെയാണ് തിരക്കഥയും തയ്യാറാക്കുന്നത് . ജോൺ  എബ്രഹാം പാലക്കൽ എന്നതാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.