രമേഷ് പിഷാരടി സംവിധായകന് ഗാനഗന്ധര്വ്വന് സിനിമയിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം മമ്മൂട്ടി പൂര്‍ത്തിയാക്കി. ടീമിന്റെ ചിത്രീകരണം ഇനിയും പൂര്ത്തിയാവാനുണ്ടെങ്കിലും മമ്മൂട്ടിയുടെ ഭാഗങ്ങള്‍ നേരത്തേ തീര്‍ക്കുകയായിരുന്നു. താരത്തിന്റെ നിരവധി പ്രൊജക്ടുകള്‍ വരാനിരിക്കുന്നതു കാരണം.
ഇക്കാര്യം അറിയിച്ചുകൊണ്ട് രമേഷ് ഫേസ്ബുക്കില്‍ കുറിച്ചത്, മമ്മൂക്കയെ വച്ച് ഒരു പടം എടുക്കണം എന്ന് നമ്മള് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മൂക്ക നമ്മുടെ കൂടെ നില്ക്കും എന്നാണ്.
ജൂണിലാണ് രമേഷ് പിഷാരടിയുടെ ഗാനഗന്ധര്വ്വന് ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചത്. നടനായും കൊമേഡിയനായും രമേഷ് പിഷാരടി മലയാളത്തില്‍ പ്രശസ്തനാണ്. സംവിധാനരംഗത്തെ താരത്തിന്റെ രണ്ടാമത്തെ സിനിമയാണ് ഗാനഗന്ധര്വ്വന്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ചിത്രീകരണം നടന്നത്. പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമാറ്റോഗ്രാഫര്‍ അഴകപ്പന്‍ ആണ് ക്യാമറ. ലിജോ പോളിന്റേതാണ് എഡിറ്റിംഗ്. ദീപക് ദേവ് സംഗീതം ഒരുക്കിയിരിക്കുന്നു.
2018ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനരംഗത്തേക്കെത്തിയത്. ജയറാം, കുഞ്ചാക്കോ ബോബന് എന്നിവര്‍ പ്രധാനകഥാപാത്രമായെത്തിയ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.