Categories
Film News gossip

മമ്മൂട്ടി ചിത്രം വണ്‍ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍

മമ്മൂട്ടി ചിത്രം വണ്‍ ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ്. വിഷു റിലീസായി എത്തുമെന്നറിയിച്ചിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുന്നു. എന്നാല്‍ സിനിമ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയില്ലെന്നാണറിയുന്നത്. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. മമ്മൂട്ടി ഉള്‍പ്പെടുന്ന ഒരു ജനക്കൂട്ടമെത്തുന്ന സീക്വന്‍സ് ആണ് ബാക്കിയുള്ളത്.

ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ സിനിമയില്‍ മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍ എന്ന കേരളമുഖ്യമന്ത്രിയായെത്തുന്നു. ബോബി , സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മുഴുനീള രാഷ്ട്രീയക്കാരനായെത്തുന്നു, ബോബി സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിയ്ക്കായി തിരക്കഥ ഒരുക്കുന്നു തുടങ്ങിയ പ്രത്യേകതകളുണ്ട്.

വണ്‍ നീണ്ട സഹതാരനിരയെത്തുന്ന ഒരു ബിഗ് സ്‌കെയില്‍ സിനിമയാണ്. ജോജു ജോര്‍ജ്ജ്, മുരളി ഗോപി, നിമിഷ സജയന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍ ലെ, മാമുക്കോയ, സിദ്ദീഖ്, ബാലചന്ദ്രമേനോന്‍, സലീം കുമാര്‍, മധു, രഞ്ജിത്, മാത്യു തോമസ്, ഇഷാനി കൃഷ്ണ, ഗായത്രി അരുണ്‍, ജയന്‍ ചേര്‍ത്തല, ബാലാജി ശര്‍മ്മ, എന്നിവര്‍ സിനിമയുടെ ഭാഗമാകുന്നു.