Categories
Film News

മമ്മൂട്ടിയും സാമ്രാജ്യം സംവിധായകന്‍ ജോമോനും വീണ്ടും ഒന്നിക്കുന്നു

പ്രശസ്ത സംവിധായകന്‍ ജോമോന്‍ – മമ്മൂട്ടി കൂട്ടുകെട്ട് ഒരിക്കല്‍ കൂടി എത്തുന്നു. മുമ്പ് നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ശരിയായി നടന്നാല്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ തന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ആസ്‌ട്രേലിയയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ബോളിവുഡില്‍ നിന്നുമുള്ള ടെക്‌നീഷ്യന്‍സും താരങ്ങളുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരുമെന്നാണ് അറിയുന്നത്.

മമ്മൂട്ടിയും ജോമോനും മുമ്പ് സാമ്രാജ്യം, അനശ്വരം, ജാക്‌പോട്ട്, സിദാര്‍ത്ഥ, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം തുടങ്ങിയ സിനിമകള്‍ക്ക് ഒന്നിച്ചിട്ടുണ്ട്. ഇരുവരുടേയും ആദ്യസിനിമ സാമ്രാജ്യം മലയാളത്തില്‍ ഏറെ സ്വീകരിക്കപ്പെട്ട സിനിമയായിരുന്നു. മമ്മൂട്ടിയുടെ അണ്ടര്‍വേള്‍ഡ് ഡോണ്‍ അലക്‌സാണ്ടറായുള്ള സ്‌റ്റൈലിഷ് ലുക്കും പോപുലര്‍ പശ്ചാത്തലസംഗീതവും ഇന്നും പ്രിയങ്കരമാണ് പ്രേക്ഷകര്‍ക്ക്.

മമ്മൂട്ടി നിലവില്‍ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ദ പ്രീസ്റ്റ് ചിത്രീകരണത്തിലാണ്. ബിലാല്‍, സിബിഐ 5, ന്യൂയോര്‍ക്ക് – വൈശാഖ്, അമീര്‍ എന്നിവയും സത്യന്‍ അന്തിക്കാട് ചിത്രവും വരാനിരിക്കുന്നു. വണ്‍ ആണ് അടുത്ത് സ്‌ക്രീനിലെത്തുന്ന സിനിമ.