Categories
Film News

പൃഥ്വിരാജ് മിനിസ്റ്റര്‍ രാജയില്‍ മമ്മൂക്കയ്‌ക്കൊപ്പമെത്തും

വലിയ പ്രതീക്ഷകളോടെ മധുരരാജ കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കേരളബോക്‌സോഫീസീല്‍ നല്ല തുടക്കത്തോടെ സിനിമ മുന്നേറുകയാണ്. കേരളത്തില്‍ 261സ്‌ക്രീനുകളിലും, പുറത്ത് 281സ്‌ക്രീനുകളിലും വിദേശത്ത് 274സ്‌ക്രീനുകളിലുമായാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 2009ലെ വൈശാഖ് മമ്മൂട്ടി സൂപ്പര്‍ഹിറ്റ് പോക്കിരിരാജയുടെ രണ്ടാംഭാഗമാണ്. ആദ്യഭാഗത്ത് മമ്മൂട്ടിയും പൃഥ്വിരാജും മുഖ്യകഥാപാത്രങ്ങളായാണ് സിനിമയിലെത്തിയത്. ഇരുവരും സഹോദരങ്ങളായിരുന്നു. മധുരരാജയില്‍ സൂര്യ എന്ന പൃഥ്വിരാജ് കഥാപാത്രം ഇല്ല, അതിന് മമ്മൂട്ടി പറഞ്ഞ കാരണം വിവാഹശേഷം സൂര്യ ലണ്ടനിലാണെന്നാണ്.

ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് സിനിമയ്ക്ക് മൂന്നാംഭാഗം എത്തുമെന്നാണ്. മിനിസ്റ്റര്‍ രാജ. അടുത്ത വിഷുവിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ മമ്മൂട്ടിയും പൃഥ്വിരാജും അവരുടെ പ്രൊജക്ടുകളുമായി തിരക്കിലാണിപ്പോള്‍. എങ്ങനെ അടുത്ത വിഷുവിലേക്ക് ഇത് സാധ്യമാക്കുമെന്നറിയില്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം.