Categories
Film News

മമ്മൂട്ടി നാദിർഷ ചിത്രം; ഐആംഎ ഡിസ്കോ ഡാൻസർ

തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന നാദിർഷയുടെ പുത്തൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്ന് വാ‍ർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി.
നായകൻ മമ്മൂട്ടിയാണെന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷയെ ഇത്രത്തോളം കൂട്ടിയത് . ഇപ്പോൾ നാദിർഷ – മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.
പ്രേക്ഷകരുടെ പൾസറിഞ്ഞ് സിനിമ സംവിധാനം ചെയ്യുന്നയാളെന്നാണ് നാദിർഷ അറിയപ്പെടുന്നത് തന്നെ . ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുള്ളതാകും പുത്തൻ ചിത്രമെന്ന് കൂടുൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
ഐആംഎ ഡിസ്കോ ഡാൻസർ എന്നാണ് ചിത്രത്തിന്റെ പേര്, നാദിർഷയുടെ  സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാനാണ് . മമ്മൂക്കയോടൊരു കഥ പറഞ്ഞിട്ടുണ്ട്, പക്ഷേ മമ്മൂക്ക പല ചിത്രങ്ങളുമായും തിരക്കിലാണ് സമയവും സാഹചര്യവും ഒത്തുവരും എന്ന് നാദിർഷ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുകയാണ് . രാജേഷ് പാനവള്ളി, രാജേഷ് പരവൂർ എന്നിവരാണ് ചിത്രത്തിന്റെ രചന മേരാനാം ഷാജി , കേശു ഈ വീടിന്റെ നാഥനെന്ന രണ്ട് ചിത്രങ്ങൾക്ക് ശേഷമാകും മമ്മൂക്ക നായകനാകുന്ന ചിത്രമെന്ന് നാദിർഷ വ്യക്തമാക്കി കഴിഞ്ഞു .