രാക്ഷസരാജാവ്, കറുത്ത പക്ഷികള്‍, ബാല്യകാലസഖി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മീനയും അജയ് വാസുദേവ് ചിത്രം ഷൈലോക്കില്‍ ഒന്നിക്കുന്നു.
സിനിമയുടെ പൂജ ചടങ്ങും ടൈറ്റില്‍ ലോഞ്ചിംഗും കൊച്ചിയില്‍ ഐഎംഎ ഹാളില്‍ വച്ച് നടന്നു. മാസ് ആക്ഷന്‍ ഫാമിലി ഡ്രാമയായാണ് സിനിമ ഒരുക്കുന്നത്. മമ്മൂട്ടിയുടെ രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ ഒരുക്കിയതും അജയ് വാസുദേവ് ആയിരുന്നു. സിനിമയ്ക്ക് ഷൈലോക് എന്ന് പേരിട്ടിരിക്കുന്നതിനെ സംബന്ധിച്ച് സംവിധായകന് പറഞ്ഞിരിക്കുന്നത്, ആളുകള്‍ മമ്മൂക്കയുടെ കഥാപാത്രത്തെ ഷൈലോക് എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ റോളിന് േ്രഗ ഷെയ്ഡ് കൂടിയുണ്ടെന്നാണ്.
മമ്മൂട്ടിയും മീനയും അഞ്ച് വര്‍ഷങ്ങള്‍ക്ക ശേഷം ഒരുമിക്കുന്നതിനു പുറമെ തമിഴ് താരം രാജ്കിരണ് മലയാളത്തിലേക്ക് ആദ്യമായി എത്തുകയാണ് ഷൈലോക്കിലൂടെ.നിരവധി തമിഴ്നാട് സംസ്ഥാനപുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് താരം. സണ്ടക്കോഴി, പാ പാണ്ടി, മുനി, തവമൈ തവമിരുന്തു തുടങ്ങിയ സിനിമകള്‍ ശ്രദ്ധേയമായിരുന്നു. മമ്മൂക്കയുടെ മാസ് ഫിലിമുകള്‍ തമിഴ് താരങ്ങള്‍ക്ക് മലയാളത്തിലേക്കുള്ള എന്ട്രിയാവുകയാണ്. കഴിഞ്ഞ സിനിമകളായ ദ ഗ്രേറ്റ് ഫാദറിലൂടെ ഷാമും, മധുരരാജയിലൂടെ ജയും മലയാളത്തിലെത്തിയിരുന്നു.
സിനിമയുടെ പൂര്‍ണ്ണമായ രീതിയിലുള്ള ചിത്രീകരണം ആഗസ്റ്റ് ആദ്യവാരം മാത്രമാണ് ആരംഭിക്കുക. അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഷൈലോക്കിന്റെ അണിയറയിലുള്ളത് റാണദിവ് സിനിമാറ്റോഗ്രാഫര്‍, സംഗീതം ഗോപി സുന്ദര്‍, എഡിറ്റര്‍ റിയാസ് കെ ബാദര്‍, ആര്‍ട്ട് ഡയറക്ടര്‍ വിനോദ് രവീന്ദ്രന് എന്നിവരാണ്.
ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ജോണ്‍ വിജയ് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. അനീഷ് ഹമീദ്, ബിബീഷ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരി്കകുന്തന്. എറണാകുളം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.