Categories
Film News

മമ്മൂട്ടി-അമൽ നീരദ് സിനിമ ഭീഷ്മ പര്‍വ്വം ചിത്രീകരണം ആരംഭിച്ചു

അടുത്തിടെ പ്രഖ്യാപിച്ച മമ്മൂട്ടി-അമൽ നീരദ് സിനിമ ഭീഷ്മ പർവ്വം ചിത്രീകരണം ആരംഭിച്ചു. നസ്രിയയും അമല്‍ നീരദിന്‍റെ ഭാര്യ ജ്യോതിർമയിയും ചേർന്ന് ആദ്യ ക്ലാപ്പ് അടിച്ചു. സംവിധായകന്‍റെ സ്വന്തം ബാനറായ അമൽ നീരദ് പ്രൊഡക്ഷൻസ് സിനിമ നിർമ്മിക്കുന്നു.

ഭീഷ്മ പർവ്വം തിരക്കഥ ഒരുക്കുന്നത് പുതുമുഖം ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ്. രവിശങ്കർ പിടി അഡീഷണൽ സ്ക്രീൻ പ്ലേയും ആർജെ മുരുഗന്‍ അഡീഷണൽ ഡയലോഗും ചേർന്ന് തയ്യാറാക്കുന്നു. ഗാങ്സ്റ്റർ ഫ്ലിക്കാണ് സിനിമയെന്ന് സൂചനകളുണ്ടെങ്കിലും അണിയറക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സൗബിൻ ഷഹീർ, ഷൈൻ ടോം ചാക്കോ , ശ്രീനാഥ് ഭാസി, രംഗസ്ഥലം ഫെയിം അനസൂയ, മാല പാർവ്വതി, ലെന എന്നിവർ സഹതാരങ്ങളായെത്തുന്നു.

അടുത്തിടെ അമൽനീരദ് അണിയറക്കാരെ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ആനന്ദ് സി ചന്ദ്രൻ , നേരം,പ്രേമം ഫെയിം ക്യാമറ ഒരുക്കുന്നു. സംഗീതം സുശിൻ ശ്യാം ,എഡിറ്റിംഗ് വിവേക് ഹർഷൻ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, സൗണ്ട് ഡിസൈനർ തപസ് നായക്, സ്റ്റണ്ട് സംവിധായകൻ സുപ്രീം സുന്ദര്‍, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ബാബു, മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവിയർ, പ്രൊഡക്ഷൻ സൗണ്ട് മിക്സർ അജീഷ് ഓമനക്കുട്ടൻ എന്നിവരാണ് അണിയറയിൽ.