Categories
Film News

മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തിന് പേര് ഷൈലോക്ക്

മമ്മൂട്ടിയുടെ പുതിയ സിനിമ, അജയ് വാസുദേവ് ഒരുക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചി, ഐഎംഎ ഹാളില്‍ വച്ച് നടന്നു. ഷൈലോക്ക് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നീ പുതുമുഖങ്ങളാണ് ഷൈലോക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ സിനിമയാണിത്. ദ മെര്‍ച്ചന്റ് ഓഫ് വെനീസ് എന്ന വില്യം ഷേക്‌സ്പിയര്‍ കഥാപാത്രമാണ് ഷൈലോക്. നാടകത്തില്‍ ഷൈലോക് ജൂദനായ ഒരു പലിശക്കാരനാണ്, അദ്ദേഹത്തിന്റെ പരാജയവും ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് എത്തുന്നതുമൊക്കെയാണ്. രസകരമായ കാര്യം മമ്മൂട്ടിയുടെ സിനിമ ഷൈലോക്, ദ മണി ലെന്‍ഡര്‍ എന്ന ടാഗ്ലൈനോടെയാണ് എത്തുന്നത്.

ഷൈലോകിന്റെ അണിയറയില്‍ സിനിമാറ്റോഗ്രാഫര് റെണദീവ്, സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍, എഡിറ്റര്‍ റിയാസ് കെ ബാദര്‍, ആര്‍ട്ട് ഡയറക്ടര്‍ വിനോദ് രവീന്ദ്രന്‍ എന്നിവരുമാണുള്ളത്. ആഗസ്റ്റ് ആദ്യവാരം പൂര്‍ണ്ണമായ രീതിയിലുള്ള ചിത്രീകരണം ആരംഭിക്കും.