8 വർഷങ്ങൾക്ക് ശേഷമാണ് പോക്കിരി രാജയുടെ രണ്ടാം ഭാഗവുമായി വൈശാഖ് എത്തുന്നത്. ഇത്തവണ രണ്ടാം ഭാഗം ഒരുങ്ങുന്നത് മധുര രാജയെന്ന പേരിലാണ് .
ചിത്രത്തിലെ ഇപ്പോൾ പുറത്ത് വന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്, ബോക്സോഭീസ് ഹിറ്റായിരുന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗമെത്തുന്നെന്ന് കേട്ട ആരാധകർ ഏറെ പ്രതീക്ഷയിലായിരുന്നു, ഏതായാലും പുറത്ത് വന്ന പോസ്റ്ററ് കണ്ട് തങ്ങളുടെ കണക്കുകൂട്ടലുകൾ പിഴച്ചില്ലെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.
വില്ലൻമാരെയെല്ലാം അടിച്ചൊതുക്കി അവർക്ക് മുകളിൽ കയറി, പുറം തിരിഞ്ഞ് നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്.
പുലിമുരുകന് ശേഷം വൈശാഖ് ചെയ്യുന്ന പടമെന്ന വിശേഷണവും പേറിയാണ് മധുര രാജയുടെ വരവ്, ഉദയ് കൃഷ്ണയണ് ചിത്രത്തിന്റെ തിരക്കഥാ കൃത്ത്.
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2F10156998365392774&width=500″ width=”500″ height=”594″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>
8 വർഷങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ടതിനേക്കാൾ സുന്ദരനാണ് ഇക്ക മധുരരാജയിലെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.
മമ്മൂട്ടിയും പീറ്റർഹെയ്നും ആദ്യമായൊന്നിക്കുന്ന ചിത്രവുമാണ് വൈശാഖിന്റെ മധുരരാജ . പുറത്തിറങ്ങിയ പോസ്റ്ററിന് ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകുന്നത്.