മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി മമ്മൂട്ടിയുടെ മാമാങ്കം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ വേണു കുന്നപ്പിള്ളി കാവ്യ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നു. ബിഗ് ബജറ്റിലാണ് പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രസിനിമ ഒരുങ്ങുന്നത്. അണിയറക്കാര്‍ മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി സിനിമ ഇറക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.
മമ്മൂട്ടി ധീരനായ ചാവേറായാണ് സിനിമയിലെത്തുന്നത.് മാമാങ്കത്തിന്റെ ഭാഗമായി ഒരു നീണ്ട താരനിര തന്നെയുണ്ട്. യുവതാരം ഉണ്ണി മുകുന്ദന് ചന്ദ്രോത്ത് പണിക്കര്‍ എന്ന പ്രധാന കഥാപാത്രമായെത്തുന്നു. കനിഹ, അനു സിതാര എന്നിവരാണ് നായികമാര്‍. തരുണ്‍ രാജ് അറോറ, പ്രാച്ചി ടെഹ്ലാന്, സുദേവ് നായര്‍, സിദ്ദീഖ്, അബു സലീം, സുധീര്‍ സുകുമാരന്‍, തുടങ്ങിയവര്‍.
ടെക്നികല്‍ വിഭാഗത്തില്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ സിനിമാറ്റോഗ്രാഫര്‍ മനോജ് പിള്ള, എം ജയചന്ദ്രന് സംഗീതം. ബോളിവുഡില്‍ നിന്നുള്ള സഞ്ജിത് ബല്‍ഹാര ബാക്ക് ഗ്രൗണ്ട് മ്യൂസിക്, ശ്യാം കൗശല്‍ സ്റ്റണ്ട് എന്നിവരുണ്ട.