Categories
Film News

മാമാങ്കം ടീസര്‍ നാളെയെത്തും

മമ്മൂട്ടി ചിത്രം മാമാങ്കം അവസാനം റിലീസിന് തയ്യാറെടുക്കുകയാണ്. അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത് സെപ്തംബര്‍ 28ന് ചിത്രത്തിന്റെ ടീസറെത്തുമെന്നാണ്. താരത്തിന്റെ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുകയാണ് ടീസര്‍. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഗ്രാഫിക് ടീസറിന് വന്‍സ്വീകരണമാണ് ലഭിച്ചത്.

എം പത്മകുമാര്‍ ഒരുക്കിയിരിക്കുന്ന മാമാങ്കം ആക്ഷന്‍ ചിത്രമായിരിക്കും. 80 ശതമാനത്തോളം യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടുള്ള ചരിത്രസിനിമയായിരിക്കുമിത്. സിനിമയുടെ ആദ്യ സംവിധായകന്‍ സജീവ് പിള്ള ഏതാണ്ട് 12വര്‍ഷത്തോളമെടുത്ത് തയ്യാറാക്കിയ തിരക്കഥ പിന്നീട് ശങ്കര്‍ രാമകൃഷ്ണന്‍ ഏറ്റെടുക്കുകയായിരുന്നു. സിനിമ റിലീജസ് ഫെസ്റ്റിവല്‍ മാമാങ്കത്തെ സംബന്ധിച്ചുള്ളതാണ്. 12വര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരമായ തിരുനാവായയില്‍ നടന്നിരുന്ന ഉത്സവമായിരുന്നു മാമാങ്കം. 280വര്‍ഷത്തോളം നടന്നുപോന്ന ഉത്സവത്തില്‍ രാജ്യത്തിലെ നിരവധി ചാവേര്‍ പടയാളികള്‍ തങ്ങളുടെ സാമര്‍ത്ഥ്യം തെളിയിച്ചിട്ടുണ്ട്. എതിരാളി മരിച്ചുവീഴും വരെ അവര്‍ യുദ്ധം ചെയ്തു.

മമ്മൂട്ടിയ്‌ക്കൊപ്പം മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കരായി ഉണ്ണിമുകുന്ദനും കനിഹ, അനു സിതാര, പ്രാച്ചി ടെഹ്ലാന്‍, സിദ്ദീഖ്, സുദേവ് നായര്, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മണിക്കുട്ടന്‍, മണികണ്ഠന്‍, ഇനിയ, സുധീര്‍ സുകുമാരന്‍ എന്നിവരുമെത്തുന്നു. വേണു കുന്നപ്പിള്ളി കാവ്യ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.