മമ്മൂട്ടി ചിത്രം മാമാങ്കം പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലാണ്. സിനിമയുടെ ഗ്രാഫിക് ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. എം പത്മകുമാര്‍ ഒരുക്കുന്ന ചരിത്രസിനിമ ആക്ഷന്‍ പ്രാധാന്യമുള്ളതാണ്. വേണു കുന്നപ്പിള്ളി കാവ്യ ഫിലിംസ് ബാനറില്‍ ബിഗ് ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഫാന്‍സുകാര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് മാമാങ്കം. 80ശതമാനത്തോളവും സിനിമ റിയല്‍ സംഭവങ്ങളാണ് പറയുന്നത്. സിനിമയുടെ ആദ്യ സംവിധായകന് സജീവ് പിള്ള 12വര്‍ഷത്തോളം എടുത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പിന്നീട് ശങ്കര്‍ രാമകൃഷ്ണന് തിരക്കഥ ഏറ്റെടുക്കുകയാണുണ്ടായത്.റിലീജസ് ഫെസ്റ്റിവല്‍ മാമാങ്കത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ഭാരതപ്പുഴയുടെ തീരമായ തിരുനാവായയില്‍ 280വര്‍ഷത്തോളം 12വര്‍ഷങ്ങളിലൊരിക്കല്‍ നടന്നിരുന്ന ഉത്സവമായിരുന്നു മാമാങ്കം.
മാമാങ്കത്തില്‍ മമ്മൂട്ടി ധീരനായ ചാവേറായാണെത്തുന്നത്. മരണഭയമില്ലാത്ത പോരാളി. ഉണ്ണി മുകുന്ദന് പ്രധാന കഥാപാത്രമായ ചന്ദ്രോത്ത പണിക്കരായെത്തുന്നു. കനിഹ, അനു സിതാര, പ്രാച്ചി ടെഹ്ലാന്, സിദ്ദീഖ്, സുദേവ് നായര്‍, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മണിക്കുട്ടന്, മണികണ്ഠന്, ഇനിയ, സുധീര്‍ സുകുമാരന്‍ എന്നിവരും ചിത്രത്തിലുണ്ട്.