Categories
Film News

ആശങ്ക വിട്ടൊഴിയാതെ ചിത്രം മാമാങ്കം; ചിത്രത്തിൽ ഉടൻ ജോയിൻ ചെയ്യുമെന്ന് ഉണ്ണി മുകുന്ദൻ, അറിഞ്ഞിട്ടില്ലെന്ന് സംവിധായകൻ

ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ തുടരുന്നു , സിനിമയുമായി പുറത്ത് വരുന്നതെല്ലാം തർക്കങ്ങളും അഭ്യൂഹങ്ങളും ആണ്, ഇപ്പോൾ പുതുതായി പുറത്ത് വന്നിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് .
സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ നിന്ന് നടൻ ധ്രുവിനെ പുറത്താക്കിയതായി വാർത്തകൾ വന്നിരുന്നു , ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദൻ താൻ ചിത്രത്തിന്റെ ഭാഗമാകാൻ പോകുന്നൂയെന്ന് വ്യക്തമാക്കിയത്.
ഫേസ് ബുക്കിലാണ് താരം ഈ വർഷം രണ്ട് സിനിമകളുടെ ഭാഗമാകുന്നുവെന്നും അതിലൊന്ന് മാമാങ്കമാണെന്നും വ്യക്തമാക്കിയത്. എന്നാൽ ഉണ്ണി മുകുന്ദനുമായി യാതൊരു വിധത്തിലുള്ള ചർച്ചകളും താൻനടത്തിയിട്ടില്ലെന്നും തന്റെ അരിവോടെയല്ല ഉണ്ണി മുകുന്റന്റെ പ്രതികരണങ്ങളെന്നും വ്യക്തമാക്കി സംവിധായകൻ രംഗത്തെത്തിയത്  വൻ വിവാദമാകുകയാണ്.
മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിൽ  നിന്ന് ക്വീനിലൂടെ അഭിനയ ലോകത്തെത്തിയ നടൻ ധ്രുവ് മുന്നറിയിപ്പുകളില്ലാതെയാണ് പുറത്താക്കപ്പെട്ടതെന്ന വാർത്ത ഏറെ ഞെട്ടലോടെയണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രധാന ചിത്രങ്ങളിലൊന്നായിരിക്കും മാമാങ്കമെന്നാണ് വിലയിരുത്തൽ.