Categories
Film News

മാമാങ്കം ഫസ്റ്റ്‌ലുക്ക പോസ്റ്റര്‍

മമ്മൂട്ടിയുടെ ചരിത്രസിനിമ മാമാങ്കം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ മമ്മൂട്ടി യുദ്ധമുഖത്ത് കേന്ദ്രത്തില്‍ നില്‍ക്കുന്നതാണ്.
മലയാളത്തിലെ ഏറ്റവും വലിയ സിനിമയാണ് മാമാങ്കം. സിനിമ സംവിധാനം ചെയ്യുന്നത് എം പത്മകുമാര്‍ ആണ്. വേണു കുന്നപ്പിള്ളി കാവ്യ ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ആദ്യം സിനിമ സംവിധാനം ചെയ്തിരുന്ന സജീവ് പിള്ളയാണ് നീണ്ട വര്‍ഷങ്ങളുടെ ഗവേഷണങ്ങള്‍ക്ക ശേഷം സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പിന്നീട് ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഏറ്റെടുക്കുകയായിരുന്നു.
മമ്മൂട്ടി സിനിമയില്‍ പ്രധാനകഥാപാത്രമായ ചാവേര്‍ ആയാണ് എത്തുന്നത്. യുവതാരം ഉണ്ണി മുകുന്ദന്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന പ്രധാന കഥാപാത്രമായി എത്തുന്നു. കനിഹ, അനു സിതാര എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തരുണ്‍ രാജ് അറോറ, പ്രാച്ചി ടെഹ്ലാന്‍, സുദേവ് നായര്‍, മണിക്കുട്ടന്‍, സിദ്ദീഖ്, അബു സലീം, സുധീര്‍ സുകുമാരന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.

അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് സംസ്ഥാന ചലച്ചിത്രപുരസ്‌കാരജേതാവായ സിനിമാറ്റോഗ്രാഫര്‍ മനോജ് പിള്ള, പ്രശസ്ത സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസ് എന്നിവരാണ്. ഇവരെ കൂടാതെ ബോളിവുഡ് കമ്പോസര്‍ സഞ്ജിത് ബല്‍ഹാര സിനിമയ്ക്ക് പശ്ചാത്തലസംഗീതമൊരുക്കുന്നു. ശ്യാം കൗശല്‍, ബോളിവുഡില്‍ പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആണ് സ്റ്റണ്ട് ചെയ്യുന്നത്.