മമ്മൂട്ടിയുടെ മാമാങ്കം നവംബര്‍ 21ന് റിലീസ് ചെയ്യുകയാണ്. സിനിമ വളരെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കേരളത്തിലെ വലിയ റിലീസായാണ് അണിയറക്കാര്‍ ചിത്രം പ്ലാന്‍ ചെയ്യുന്നത്. കേരളത്തിലലെ പ്രധാന സെന്ററുകളിലുള്‍പ്പെടെ 400 സ്ക്രീനുകളായി റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്.
മാസിവ് ബജറ്റിലൊരുക്കിയിരിക്കുന്ന ഒരു എപിക് സിനിമയാണ് എം പത്മകുമാര്‍ ഒരുക്കിയിരിക്കുന്ന മാമാങ്കം. 80ശതമാനത്തോളം യഥാര്‍ത്ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കികൊണ്ടാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യസംവിധായകന്‍ സജീവ് പിളള 12വര്‍ഷത്തോളമെടുത്ത് തയ്യാറാക്കിയ തിരക്കഥ പിന്നീട് ശങ്കര്‍ രാമകൃഷ്ണന് ഏറ്റെടുക്കുകയായിരുന്നു. മാമാങ്കം എന്ന റിലീജസ് ഉത്സവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ, കേരളത്തില്‍ ഭാരതപ്പുഴയുടെ തീരമായ തിരുനാവായയില്‍ 12വര്‍ഷത്തിലൊരിക്കല്‍ 280വര്‍ഷത്തോളം നടത്തിയിരുന്ന ഉത്സവമായിരുന്നു മാമാങ്കം.
മമ്മൂട്ടിയ്ക്കൊപ്പം ഉണ്ണി മുകുന്ദന്, കനിഹ, അനു സിതാര, പ്രാച്ചി ടെഹ്ലാന്, സിദ്ദീഖ്, സുദേവ് നായര്‍, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മണിക്കുട്ടന്, മണികണ്ഠന്, ഇനിയ, സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്. കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ സിനിമാറ്റോഗ്രാഫര്‍ മനോജ് പിള്ള, പ്രശസ്ത സംഗീതസംവിധായകന് എം ജയചന്ദ്രന്, ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസ്, ബോളിവുഡ് ബേസ്ഡ് കമ്പോസര്‍ സഞ്ജിത് ബല്‍ഹാര പശ്ചാത്തലസംഗീതമൊരുക്കുന്നു എന്നിവരാണ് അണിയറയിലുള്ളത്.
വേണു കുന്നപ്പിള്ളി കാവ്യ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. മലയാളത്തില്‍ കൂടാതെ തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും.
നിലവില്‍ അണിയറക്കാര്‍ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി മാമാങ്കം ആന്‍ഡ്രോയിഡ് ഗെയിം റിലീസ് ചെയ്തിരിക്കുന്നു. മമ്മൂട്ടി, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകന് എം പത്മകുമാര്‍, ആന്റോ ജോസഫ്, റാം, ബി ഉണ്ണികൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തില്‍ ഗെയിം അവതരിപ്പിച്ചു. പ്രശസ്തമായ ടെമ്പിള്‍ റണ്‍ ഫോര്‍മാറ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഗെയിം യുവാക്കളെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണ്. അതുവഴി സിനിമയുടെ ക്യൂരിയോസിറ്റി കൂട്ടുകയാണ് ഉദ്ദേശം.