Categories
Film News

മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ റിലീസാകും കേരളത്തില്‍ മാത്രം 400തിയേറ്ററുകളില്‍

നവംബര്‍ 21 എന്ന റിലീസ് തീയ്യതി നീട്ടിയതിനു ശേഷം മാമാങ്കം അണിയറക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രതീക്ഷ വാനോളമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആക്കി മാറ്റാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.

കേരളത്തില്‍ മാത്രം 400സ്‌ക്രീനുകള്‍ ഒരുക്കുന്നതായാണ് വാര്‍ത്തകള്‍. സംസ്ഥാനത്തെ പ്രധാനസെന്ററുകള്‍ ഉള്‍പ്പെടെ. മലയാളം വെര്‍ഷന്‍ കൂടാതെ , തമിഴ്, തെലുഗ്, ഹിന്ദി വെര്‍ഷനുകളും ഒരേ സമയം ഇറങ്ങുന്നുണ്ട്.

എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന മാമാങ്കം ഒരു ചരിത്രസിനിമയാണ്. അണിയറക്കാരുടെ അഭിപ്രായത്തില്‍ 80ശതമാനത്തോളം ചരിത്രത്തോട് നീതി പുലര്‍ത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മാമാങ്കം എന്നത് ഭാരതപ്പുഴയുടെ തീരമായ തിരുനാവായയില്‍ 12വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന വാണിജ്യ ഉത്സവമായിരുന്നു. മമ്മൂട്ടി,ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ ചാവേറായെത്തുന്നു. അച്യുതന്‍ എന്ന ബാലതാരവും പ്രധാനകഥാപാത്രമാകുന്നു.

കനിഹ, അനു സിതാര, പ്രാച്ചി ടെഹ്ലാന്‍, സിദ്ദീഖ്, സുദേവ് നായര്‍, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മണിക്കുട്ടന്‍, മണികണ്ഠന്‍, ഇനിയ, സുധീര്‍ സുകുമാരന്‍ എന്നിവരും ചിത്രത്തിലുണ്ട്. അണിയറയില്‍ മനോജ് പിള്ള സിനിമാറ്റോഗ്രാഫര്‍, സംഗീതം എം ജയചന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസ് എന്നിവരും ബോളിവുഡ് ബേസ്ഡ് കമ്പോസര്‍ സഞ്ജിത് ബല്‍ഹാര പശ്ചാത്തലസംഗീതവുമൊരുക്കുന്നു.

വേണു കുന്നപ്പിള്ളി, കാവ്യ ഫിലിംസിന്റെ ബാനറില്‍ ഈ ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നു.