Categories
Film News

മാമാങ്കം സെക്കന്റ് ലുക്ക് പോസ്റ്റര്‍

അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നതുപോലെ മമ്മൂട്ടിയുടെ ചരിത്രസിനിമ മാമാങ്കത്തിലെ സെക്കന്റ് പോസ്റ്റര്‍ റിലീസ് ചെയ്തു. ആരാധകരും സിനിമാപ്രേമികളുമെല്ലാം വളരെ ആവേശത്തോടെയാണ് സിനിമ കാത്തിരിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്നു.

അണിയറക്കാരുടെ പക്ഷത്തില്‍ മാമാങ്കം ഒരു ചരിത്രസിനിമയാണ്, 80 ശതമാനത്തോളം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്നത്. 12വര്‍ഷത്തിലൊരിക്കല്‍ തിരുനാവായായില്‍ നടക്കുന്ന മതപരമായ ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഏതാണ്ട 280ല്‍ പരം വര്‍ഷങ്ങളില്‍ ഇത് നടന്നുപോന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു.

മാമാങ്കത്തില്‍ മമ്മൂട്ടി ഒരു ചാവേറായാണ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന പ്രമുഖ കഥാപാത്രമാകുന്നു. കനിഹ, അനു സിതാര, പ്രാച്ചി ടെഹ്ലാന്‍, സിദ്ദീഖ്, സുദേവ് നായര്‍, തരുണ്‍ അരോര, സുരേഷ് കൃഷ്ണ, മണി കുട്ടന്‍, മണികണ്ഠന്‍, ഇനിയ, സുധീര്‍ സുകുമാരന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.