Categories
Film News

മാമാങ്കം റിലീസ് തീയ്യതി നീട്ടി, പുതിയ തീയ്യതി പ്രഖ്യാപിച്ച് അണിയറക്കാര്‍

മമ്മൂട്ടിയുടെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കം റിലീസ് നീട്ടി. നവംബര്‍ 21ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. പുതിയ തീയ്യതി ഡിസംബര്‍ 12 ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട് എന്നതാണ് റിലീസ് നീട്ടാന്‍ കാരണമെന്ന് അണിയറക്കാര്‍ അറിയിച്ചു.

മാമാങ്കം, എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയാണ്. താരങ്ങളാലും ശക്തമായ ടെക്‌നിക്കല്‍ ടീമിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചരിത്ര കഥ പറയുന്ന മാമാങ്കം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എത്രയും പെട്ടെന്ന് തീര്‍ത്ത് മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം ചിത്രമിറക്കുന്നതിനായാണ് അണിയറക്കാര്‍ പരിശ്രമിക്കുന്നത്. വേണു കുന്നപ്പിള്ളി കാവ്യ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.