മമ്മൂക്കയുടെ മാമാങ്കത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാറായി, അണിയറക്കാര്‍ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 21ന് സിനിമ റിലീസ് ചെയ്യും. മാമാങ്കം ഈ വര്‍ഷം മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന സിനിമയാണ്. മലയാളം കൂടാതെ തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. മലയാളം ടീസറിന്റെ നല്ല പ്രതികരണത്തിന് പിന്നാലെ മറ്റു ഭാഷകളിലുള്ള ടീസറുകളും റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറക്കാര്‍.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം, അണിയറക്കാരുടെ അഭിപ്രായത്തില്‍ 80ശതമാനത്തോളെ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ്. ചിത്രത്തിന്റെ ആദ്യസംവിധായകന്‍ സജീവ് പിള്ള 12വര്‍ഷത്തോളമെടുത്ത് തയ്യാറാക്കിയ തിരക്കഥ പിന്നീട് ശങ്കര്‍ രാമകൃഷ്ണന് ഏറ്റെടുക്കുകയായിരുന്നു. 280 വര്‍ഷത്തോളം 12വര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരമായ തിരുനാവായയില്‍ വച്ച് നടന്നിരുന്ന മതപരമായ ഒരു ഉത്സവമായിരുന്നു മാമാങ്കം.
മമ്മൂക്കയ്ക്കൊപ്പം മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനുമെത്തുന്നു. കനിഹ, അനു സിതാര, പ്രാച്ചി ടെഹ്ലാന്, സിദ്ദീഖ്, സുദേവ് നായര്‍, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മണിക്കുട്ടന്, മണികണ്ഠന്, ഇനിയ, സുധീര്‍ സുകുമാരന്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നു. അണിയറയില്‍ സംസ്ഥാന ചലച്ചിത്രപുരസ്കാരജേതാവ് മനോജ് പിള്ള- സിനിമാറ്റോഗ്രാഫര്‍, പ്രശസ്ത സംഗീത സംവിധായകന് എം ജയചന്ദ്രന്, ആര്‍ട് ഡയറക്ടര്‍ മോഹന്‍ദാസ്. പശ്ചാത്തലസംഗീതമൊരുക്കുന്നത് സഞ്ജിത് ബല്‍ഹാര ബോളിവുഡ് ബേസ്ഡ് കമ്പോസര്‍ ആണ്.
വെണു കുന്നപ്പിള്ളി കാവ്യ ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.