മോഹന്‍ലാലിന്റെ പുതിയ സിനിമ റാം ചിത്രീകരണം നടക്കുകയാണ്. സംവിധായകന് ജീത്തു ജോസഫിന്റെ അഭിപ്രായത്തില്‍ സിനിമ മാസ് എന്റര്ടെയ്നര്, റിയലിസ്റ്റികായിട്ടുള്ള ആക്ഷന്‍ ത്രില്ലര്‍ ആണ്. തൃഷ, ആദില്‍ ഹുസൈന്, ഇന്ദ്രജിത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ്, ചന്തുനാഥ്, എന്നിവരും ചിത്രത്തിലുണ്ട്. പുതിയതായി സിനിമയിലേക്കെത്തുന്ന താരം മാമാങ്കം ഫെയിം പ്രാച്ചി ടെഹ്ലാന് ആണ്.
റാം സെറ്റില്‍ പ്രാച്ചി അടുത്തിടെ എത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം എടുത്ത ഫോട്ടോ താരം സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയുമുണ്ടായി. പോലീസ് ഓഫീസറായാണ് താരം സിനിമയിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാമാങ്കം കണ്ട ശേഷം മോഹന്‍ലാല്‍ ആണ് താരത്തെ നിര്‍ദ്ദേശിച്ചതെന്നും പറയുന്നു.
ഉത്തരേന്ത്യക്കാരിയായ പ്രാച്ചി, ഇന്ത്യന്‍ നാഷണല്‍ നെറ്റ്ബോള്‍ ടീം മുന്‍ ക്യാപ്റ്റനാണ്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മാമാങ്കം എന്ന സിനിമയിലൂടെയാണ് പ്രാച്ചി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
റാം സിനിമ വിദേശരാജ്യങ്ങളില്‍, ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നു. രമേഷ് ആര് പിള്ള, സുധന് എസ് പിള്ള എന്നിവര്‍ ചേര്‍ന്ന് അഭിഷേക് ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.