എം പത്മകുമാര്‍ ഒരുക്കുന്ന അടുത്ത സിനിമ, മാമാങ്കത്തിന് ശേഷം, പ്രധാന കഥാപാത്രങ്ങളായി ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടുമെത്തും. ഇരുതാരങ്ങളും മുമ്പ് നിരവധി സിനിമകളില്‍ ഒന്നിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ലീഡ് റോളുകളില്‍ ഒരുമിച്ചെത്തുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ വരുമെന്ന് പ്രതീക്ഷിക്കാം.

ആസിഫ് അലിയുടേയും സുരാജിന്റേയും നിരവധി സിനിമകള്‍ വരാനിരിക്കുന്നു. ആസിഫിന്റെ രണ്ട് സിനിമകള്‍ റിലീസിന് തയ്യാറെടുക്കുകയാണ് – അണ്ടര്‍വേള്‍ഡ്, കെട്ട്യോളാണ് എന്റെ മാലാഖ എന്നിവ. സുരാജ് ഡ്രൈവിംഗ് ലൈസന്‍സ്- ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പ്രധാനകഥാപാത്രമായെത്തുന്നു. വികൃതി എന്ന അടുത്തിടെ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

അതേ സമയം സംവിധായകന്‍ പത്മകുമാര്‍ മാമാങ്കം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. മമ്മൂട്ടി നായകനായെത്തുന്ന സിനിമ ബിഗ് ബജറ്റിലൊരുക്കിയ ഒരു ആക്ഷന്‍ ഹിസ്‌റ്റോറിക്കല്‍ സിനിമയാണ്. നവംബര്‍ 21ന് സിനിമ തിയേറ്ററുകളിലേക്കെത്തും. മലയാളത്തില്‍ കൂടാതെ തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലും ചിത്രമെത്തും.

Published by eparu

Prajitha, freelance writer